Sunday, April 20, 2014

പെരുന്തി വീണ്ടും അരങ്ങിലേക്ക്......

നാടക തലമുറകളുടെ കൂട്ടായ്മയിൽ 
പെരുന്തി വീണ്ടും അരങ്ങിലേക്ക്......

ചിത്രവും എഴുത്തും: അനൂപ്‌ പെരിയൽ 

   ണ്ടര പതിറ്റാണ്ട് മുൻപ് നിരവധി വേദികളിൽ അവതരിപ്പിച്ച നാടകം വീണ്ടും വേദിയിൽ എത്തിക്കാൻ പഴയ നാടക പ്രവർത്തകർക്ക് ഒപ്പം പുതു തലമുറയും കൈകൊർത്തു. ബിരിക്കുളം ത്രീ സ്റ്റാർ ക്ലബ്‌ തന്നെയാണ് പെരുന്തി എന്ന നാടകം വീണ്ടും അരങ്ങിൽ എത്തിക്കുന്നത്.
   കർഷക പ്രസ്ഥാനത്തിൻ രൂപവൽക്കരണ കാലഘട്ടത്തിനു ഒപ്പം പെരുന്തി എന്ന അടിയാള സ്ത്രീയുടെ ജീവിത പ്രയാസങ്ങളും സമര ഇതിഹാസങ്ങളും ആണ് നാടകത്തിന്റെ പ്രമേയം.13 കഥാപാത്രങ്ങളിൽ  ആറും അവതരിപ്പിക്കുന്നത് പഴയ നാടക പ്രവർത്തകർ തന്നെ എ. വി. കൂടോൽ, എ.അബു, പി. രത്നാകരൻ, എ. വി. ദിവാകരൻ, കെ.എൻ.ജി. മാരാർ, വി.പി. സ്കറിയ എന്നിവർ. ഒപ്പം പുതു തലമുറയിലെ പി. സന്തോഷ്‌,കെ. കമലാക്ഷൻ, സി. വേണുഗോപാൽ, മാസ്റ്റർ യദു നന്ദനൻ, ഭാനുമതി പയ്യന്നൂർ, വനജ രാജൻ, ഗിരിജ എന്നിവർ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നു. ഇബ്രാഹിം വെങ്ങര എഴുതിയ നാടകം എം.കെ. ഗോപകുമാറാണ് സംവിധാനം ചെയ്യുന്നത്.അനാമയൻ പരപ്പ, എ.എസ്. ഹരിപ്രസാദ്, മാസ്റ്റർ ഗോകുൽ നാഥ്, എം. മേന, ഹരിമുരളി എന്നിവർ ആണ് പിന്നണിയിൽ.ബിരിക്കുളം എയുപി സ്കുളിൽ നാടകത്തിന്റെ ഫൈനൽ റിഹേർസൽ പുരോഗമിക്കുകയാണ്.മെയ്‌ ഒന്നിന് രാത്രി എട്ടു മണിക്കാണ് അരങ്ങേറ്റം..

No comments:

Post a Comment