Sunday, April 20, 2014

പെരുന്തി വീണ്ടും അരങ്ങിലേക്ക്......

നാടക തലമുറകളുടെ കൂട്ടായ്മയിൽ 
പെരുന്തി വീണ്ടും അരങ്ങിലേക്ക്......

ചിത്രവും എഴുത്തും: അനൂപ്‌ പെരിയൽ 

   ണ്ടര പതിറ്റാണ്ട് മുൻപ് നിരവധി വേദികളിൽ അവതരിപ്പിച്ച നാടകം വീണ്ടും വേദിയിൽ എത്തിക്കാൻ പഴയ നാടക പ്രവർത്തകർക്ക് ഒപ്പം പുതു തലമുറയും കൈകൊർത്തു. ബിരിക്കുളം ത്രീ സ്റ്റാർ ക്ലബ്‌ തന്നെയാണ് പെരുന്തി എന്ന നാടകം വീണ്ടും അരങ്ങിൽ എത്തിക്കുന്നത്.
   കർഷക പ്രസ്ഥാനത്തിൻ രൂപവൽക്കരണ കാലഘട്ടത്തിനു ഒപ്പം പെരുന്തി എന്ന അടിയാള സ്ത്രീയുടെ ജീവിത പ്രയാസങ്ങളും സമര ഇതിഹാസങ്ങളും ആണ് നാടകത്തിന്റെ പ്രമേയം.13 കഥാപാത്രങ്ങളിൽ  ആറും അവതരിപ്പിക്കുന്നത് പഴയ നാടക പ്രവർത്തകർ തന്നെ എ. വി. കൂടോൽ, എ.അബു, പി. രത്നാകരൻ, എ. വി. ദിവാകരൻ, കെ.എൻ.ജി. മാരാർ, വി.പി. സ്കറിയ എന്നിവർ. ഒപ്പം പുതു തലമുറയിലെ പി. സന്തോഷ്‌,കെ. കമലാക്ഷൻ, സി. വേണുഗോപാൽ, മാസ്റ്റർ യദു നന്ദനൻ, ഭാനുമതി പയ്യന്നൂർ, വനജ രാജൻ, ഗിരിജ എന്നിവർ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നു. ഇബ്രാഹിം വെങ്ങര എഴുതിയ നാടകം എം.കെ. ഗോപകുമാറാണ് സംവിധാനം ചെയ്യുന്നത്.അനാമയൻ പരപ്പ, എ.എസ്. ഹരിപ്രസാദ്, മാസ്റ്റർ ഗോകുൽ നാഥ്, എം. മേന, ഹരിമുരളി എന്നിവർ ആണ് പിന്നണിയിൽ.ബിരിക്കുളം എയുപി സ്കുളിൽ നാടകത്തിന്റെ ഫൈനൽ റിഹേർസൽ പുരോഗമിക്കുകയാണ്.മെയ്‌ ഒന്നിന് രാത്രി എട്ടു മണിക്കാണ് അരങ്ങേറ്റം..

കരിന്തളത്ത് ആലിപ്പഴ വർഷം



ഫോട്ടോ: അനൂപ്‌ പെരിയൽ , കൊട്ടമടൽ , ബിരിക്കുളം.

മലയോരത്ത് വേനൽ മഴയ്ക്കൊപ്പം വ്യാപകമായി ആലിപ്പഴ വർഷം. കിനാനൂർ കരിന്തളം പഞ്ചായത്തിലെ ബിരിക്കുളം, കൊളംകുളം , പെരിയങ്ങാനം മേഖലയിൽ വൈകിട്ട് അഞ്ചോടെ ആയിരുന്നു ആലിപ്പഴം വർഷിച്ചത്. മിക്ക വീടുകളിലും ആലിപ്പഴം പെറുക്കാൻ മുതിർന്നവരും കുട്ടികളും മത്സരിച്ചു...

Sunday, April 13, 2014

വി.പി. ഭാസ്കരൻ നിര്യാതനായി

നീലേശ്വരം: പട്ടേന പാലക്കാട്ടെ വലിയ പുരയിൽ ചിരുതയുടെ മകനും ഓട്ടോ തൊഴിലാളിയുമായ വി.പി. ഭാസ്കരൻ (58) നിര്യാതനായി. സഹോദരങ്ങൾ : വി.പി. തമ്പായി, വി.പി. ജാനകി.

പേരിലെ അഛൻ കൂട്ട് കാവ്യയും മാധവനും




പുതിയ  ലക്കം വനിതയിലെ ഫീച്ചർ 

Saturday, April 12, 2014

മരക്കൊമ്പിൽ തീ പിടുത്തം



ഫോട്ടോ: സജിത്ത്, തനിമ സ്റ്റുഡിയോ.
09495326075.
നീലേശ്വരം പേരോൽ പള്ളിക്ക് മുന്നിലെ ആൾ ഒഴിഞ്ഞ പറമ്പിലെ പ്ലാവിന് ശനിയാഴ്ച രാത്രി ഏഴോടെയാണ്  തീ പിടിച്ചത്. കാഞ്ഞങ്ങാട് അഗ്നി ശമന സേന എത്തി വെള്ളം ചീറ്റിയാണ് മരക്കൊമ്പിലെ തീ അണച്ചത്.

കാവ്യാ മാധവൻ നീലേശ്വരത്ത്

നാട്ടിലെ കുട്ടിയായി നമ്മുടെ കാവ്യാ മാധവൻ
നീലേശ്വരത്ത്. നീലേശ്വരത്തെക്കുള്ള യാത്രകൾ നാടിൻറെ മടിത്തട്ടിലേക്കുള്ള മടക്കം. ലോകത്തിന്റെ ഏതു ഭാഗത്തേക്ക് പോയാലും അദൃശ്യമായ നാഭീ നാള ബന്ധത്താൽ പിൻവിളിക്കുന്ന ഇന്ദ്രജാലം നീലേശ്വരത്തിനു മാത്രം സ്വന്തമെന്നും കാവ്യ....... —

Friday, April 11, 2014

നൂപുരധ്വനി രജത ജൂബിലി


നീലേശ്വരം വിശേഷങ്ങൾ ....


നാടെങ്ങും പൂരോൽസവലഹരിയിൽ . അതിനിടെ നീലെശ്വരത്തിന്റെ സ്വന്തം കാവ്യ എന്ന് വൈകിട്ട് ഇവിടെ ഇതും. നൂപുരധ്വനി രജത ജൂബിലി സാംസ്കാരിക സായാഹ്നം ഉദ്ഘാടനം ചെയ്യാൻ. തുടർന്ന് നടൻ വിനീത് അവതരിപ്പിക്കുന്ന നൃത്തവും. വിനീതും സംഘവും നളന്ദ റിസോർട്ടിൽ വിശ്രമിക്കുന്നു......