Sunday, April 12, 2015

ഡോക്ടർ ദമ്പതികളും മകനും വാഹനാപകടത്തിൽ മരിച്ചു.

തിരുപ്പതി ക്ഷേത്ര ദർശനത്തിനു പോയ കാഞ്ഞങ്ങാട്ടെ ഡോക്ടർ ദമ്പതികളും മകനും വാഹനാപകടത്തിൽ മരിച്ചു. ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് നീലേശ്വരം സ്വദേശിനി ഡോ: പി. എം ആശ (42 ), ഭർത്താവ് പത്തനംതിട്ട റാന്നി സ്വദേശിയും ഇടുക്കി ജില്ലാ ആർസിഎച്ച്  ഓഫീസറുമായ ഡോ ടി. സന്തോഷ്‌(48) , മകൻ ഹരികൃഷ്ണൻ എന്നിവരാണ് മരിച്ചത്. മറ്റൊരു മകൻ അശ്വിൻ പരിക്കുകളോടെ ചികിത്സയിലാണ്. കാഞ്ഞങ്ങാട് ചെമ്മട്ടംവയൽ സി.എം.ഐ  ക്രൈസ്റ്റ് പബ്ലിക്‌ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ഹരികൃഷ്ണൻ. ഇതേ സ്കൂളിൽ ആറാം ക്ലാസ്സിൽ പഠിക്കുകയാണ് അശ്വിൻ. നീലേശ്വരത്തെ കമ്പല്ലൂർ കോട്ടയിൽ വിജയൻ നമ്പ്യാരുടെയും തങ്കം നമ്പ്യാരുടെയും മകളാണ് ഡോ. ആശ.ഞായറാഴ്ച പുലർച്ചെ ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ആയിരുന്നു അപകടം....

Saturday, August 2, 2014

മിണ്ടാപ്രാണികളെ രക്ഷിച്ചു



നാഗച്ചേരി ഫാം: ഫയൽ ചിത്രം

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ നാഗച്ചേരി പാടശേഖര മധ്യത്തിൽ കാസറഗോഡ് ഫാമിൽ കുടുങ്ങിയ 40 പശുക്കളെയും രക്ഷിച്ചു. അനു നിമിഷം ഉയരുന്ന ജലനിരപ്പിനു നടുവിൽ വഴിക്കണ്ണുമായി വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മുതൽ കാത്തിരിക്കുകയായിരുന്നു ഇവ. തായന്നൂർ ഗവ. എച്ച്എസ് എസ് അധ്യാപകൻ കെ.വി. സജീവന്റെ നേതൃത്വത്തിൽ നാട്ടുകാർ രാപകലില്ലാതെ നടത്തിയ രക്ഷാപ്രവർത്തനം ആണ് ഇവയ്ക്കു തുണയായത്. കാസർകോട് ഡ്വാർഫ് കണ്‍ സര്വേഷൻ സൊസൈറ്റി പ്രസിഡന്റ്‌ പി.കെ. ലാൽ രാത്രി ഉടനീളം ഫാമിൽ തന്നെ കഴിച്ചു കൂട്ടി.. സർവ പിന്തുണയുമായി നീലേശ്വരം വില്ലേജ് ഓഫീസർ പി.വി.തുളസിരാജ് ഉൾപ്പെടെയുള്ളവർ സ്ഥലത്ത് ഉണ്ടായിരുന്നു.

Monday, July 28, 2014


രാമായണ മാസത്തിൽ ആദ്ധ്യാത്മിക പ്രഭാഷണം അരങ്ങേറ്റം.

Sunday, April 20, 2014

പെരുന്തി വീണ്ടും അരങ്ങിലേക്ക്......

നാടക തലമുറകളുടെ കൂട്ടായ്മയിൽ 
പെരുന്തി വീണ്ടും അരങ്ങിലേക്ക്......

ചിത്രവും എഴുത്തും: അനൂപ്‌ പെരിയൽ 

   ണ്ടര പതിറ്റാണ്ട് മുൻപ് നിരവധി വേദികളിൽ അവതരിപ്പിച്ച നാടകം വീണ്ടും വേദിയിൽ എത്തിക്കാൻ പഴയ നാടക പ്രവർത്തകർക്ക് ഒപ്പം പുതു തലമുറയും കൈകൊർത്തു. ബിരിക്കുളം ത്രീ സ്റ്റാർ ക്ലബ്‌ തന്നെയാണ് പെരുന്തി എന്ന നാടകം വീണ്ടും അരങ്ങിൽ എത്തിക്കുന്നത്.
   കർഷക പ്രസ്ഥാനത്തിൻ രൂപവൽക്കരണ കാലഘട്ടത്തിനു ഒപ്പം പെരുന്തി എന്ന അടിയാള സ്ത്രീയുടെ ജീവിത പ്രയാസങ്ങളും സമര ഇതിഹാസങ്ങളും ആണ് നാടകത്തിന്റെ പ്രമേയം.13 കഥാപാത്രങ്ങളിൽ  ആറും അവതരിപ്പിക്കുന്നത് പഴയ നാടക പ്രവർത്തകർ തന്നെ എ. വി. കൂടോൽ, എ.അബു, പി. രത്നാകരൻ, എ. വി. ദിവാകരൻ, കെ.എൻ.ജി. മാരാർ, വി.പി. സ്കറിയ എന്നിവർ. ഒപ്പം പുതു തലമുറയിലെ പി. സന്തോഷ്‌,കെ. കമലാക്ഷൻ, സി. വേണുഗോപാൽ, മാസ്റ്റർ യദു നന്ദനൻ, ഭാനുമതി പയ്യന്നൂർ, വനജ രാജൻ, ഗിരിജ എന്നിവർ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നു. ഇബ്രാഹിം വെങ്ങര എഴുതിയ നാടകം എം.കെ. ഗോപകുമാറാണ് സംവിധാനം ചെയ്യുന്നത്.അനാമയൻ പരപ്പ, എ.എസ്. ഹരിപ്രസാദ്, മാസ്റ്റർ ഗോകുൽ നാഥ്, എം. മേന, ഹരിമുരളി എന്നിവർ ആണ് പിന്നണിയിൽ.ബിരിക്കുളം എയുപി സ്കുളിൽ നാടകത്തിന്റെ ഫൈനൽ റിഹേർസൽ പുരോഗമിക്കുകയാണ്.മെയ്‌ ഒന്നിന് രാത്രി എട്ടു മണിക്കാണ് അരങ്ങേറ്റം..

കരിന്തളത്ത് ആലിപ്പഴ വർഷം



ഫോട്ടോ: അനൂപ്‌ പെരിയൽ , കൊട്ടമടൽ , ബിരിക്കുളം.

മലയോരത്ത് വേനൽ മഴയ്ക്കൊപ്പം വ്യാപകമായി ആലിപ്പഴ വർഷം. കിനാനൂർ കരിന്തളം പഞ്ചായത്തിലെ ബിരിക്കുളം, കൊളംകുളം , പെരിയങ്ങാനം മേഖലയിൽ വൈകിട്ട് അഞ്ചോടെ ആയിരുന്നു ആലിപ്പഴം വർഷിച്ചത്. മിക്ക വീടുകളിലും ആലിപ്പഴം പെറുക്കാൻ മുതിർന്നവരും കുട്ടികളും മത്സരിച്ചു...

Sunday, April 13, 2014

വി.പി. ഭാസ്കരൻ നിര്യാതനായി

നീലേശ്വരം: പട്ടേന പാലക്കാട്ടെ വലിയ പുരയിൽ ചിരുതയുടെ മകനും ഓട്ടോ തൊഴിലാളിയുമായ വി.പി. ഭാസ്കരൻ (58) നിര്യാതനായി. സഹോദരങ്ങൾ : വി.പി. തമ്പായി, വി.പി. ജാനകി.

പേരിലെ അഛൻ കൂട്ട് കാവ്യയും മാധവനും




പുതിയ  ലക്കം വനിതയിലെ ഫീച്ചർ